അൽഫോൻസ് പുത്രന് പെൺകുഞ്ഞ്

അൽഫോൻസ് പുത്രനും ഭാര്യ അലീനയ്ക്കും പെൺകുഞ്ഞ്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. അൽഫോൻസ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വാർത്ത പുറത്തുവിട്ടത്. കുട്ടിയുടെ ചിത്രവും പ്രേക്ഷകർക്കായി പങ്കുവെച്ചു.

മകന് പിന്നാലെ മകളുമെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബമെന്ന് സംവിധായകന്‍ പറയുന്നു. നോർമല്‍ ഡെലിവറിയായിരുന്നുവെന്നും അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. 

2015 ആഗസ്റ്റ് 22നായിരുന്നു അല്‍ഫോന്‍സിന്റെ ജീവിതത്തിലേക്ക് അലീനയെത്തിയത്. ലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ് അലീന. 

2017 ഒക്ടോബറിലാണ് അലീനയ്ക്കും അൽഫോൻസിനും ഏഥെൻ ജനിക്കുന്നത്.