ഇത് ലേഡി പൃഥ്വിരാജ്; അനുകരണം കണ്ടാല്‍ ആരാധകരും ഞെട്ടും

ഇഷ്ടതാരങ്ങളെ ഡബ്സ്മാഷിലൂടെ രസകരമായി പുനരവതരിപ്പിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. യുവതാരം പൃഥ്വിരാജിന്റെ തകര്‍പ്പന്‍ ഡയലോഗുകളും പാട്ടുമൊക്കെയായി ഒരു പെണ്‍കുട്ടിയുടെ ഡബ്സ്മാഷാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. പൃഥ്വിയുടെ കട്ട ആരാധികയായ ആതിര കെ. സന്തോഷാണ് ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്.

ഡയലോഗ് അവതരണം മാത്രമല്ല, എക്സ്പ്രഷന്‍ പോലും കൃത്യമായിട്ടാണ് ആതിര ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ആണോ ഇതെന്ന് ഒരു നിമിഷം കണ്ടിരിക്കുന്നവര്‍ പോലും സംശയിച്ചു പോകും. മീശയും താടിയും വച്ചാല്‍ പൃഥിരാജിനെ പോലെ തന്നെ ഉണ്ടാകും, സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിക്കാന്‍ പറ്റിയ ആളാണ് എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റ്‌സ്.

സ്വപ്‌നക്കൂട്, അനാര്‍ക്കലി, അനന്തഭദ്രം തുടങ്ങി നിരവധി സിനിമകളിലേയും പൃഥ്വിരാജിന്റെ തന്നെ അഭിമുഖത്തിലേയുമെല്ലാം ചില ഭാഗങ്ങള്‍ ആതിര അനുകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ആതിര.