ഇച്ചിരി വൈകിയാലും സംഗതി കളറാക്കി: നീരജ് മാധവിന്റെ വിവാഹവിഡിയോ

നടൻ നീരജ് മാധവിന്റെ വിവാഹവിഡിയോ പുറത്ത്. കുറച്ച് വൈകിയെങ്കിലും സംഗതി കളറാക്കിയെന്ന് പറഞ്ഞ് നീരജ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.

നീരജിന്റെ വാക്കുകൾ– കല്യാണ വിഡിയോ ഇപ്പോഴാ കയ്യിൽ കിട്ടിയെ, ഇച്ചിരി വൈകിയാലും സംഗതി കളറാക്കിയ Magsmen Stories നു നന്ദി. Jokes apart thanks for making such an amazing wedding highlights, എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി, ചടങ്ങുകളും തിരക്കുകളും കഴിഞ്ഞ്‌ ആറു മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് ഇത്‌ കണ്ടപ്പോൾ മനസ്സു നിറഞ്ഞു. Thanks to each and everyone who made our special day even more special! 

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയെയാണ് നീരജ് താലി ചാർത്തിയത്. കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം.