Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഭർത്താവിനെ ഹണിട്രാപ്പിൽ കുടുക്കിയ ചതിച്ചീ’; ഡ്രാമാ ടീസർ

drama-second-teaser-mohanlal

രഞ്ജിത്ത്–മോഹൻലാൽ ചിത്രം ഡ്രാമായുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. രസകരമായൊരു സംഭാഷണത്തോട് കൂടിയാണ് ടീസർ ആരംഭിക്കുന്നത്. മോഹൻലാലിന്റെ ഭാര്യയായി എത്തുന്ന ആശ ശരത്തിനെയും ടീസറിൽ കാണാം.

Drama Official Teaser 2 | Mohanlal | Ranjith

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ ലണ്ടൻ ആണ്. നിരഞ്ജ് മണിയൻപിള്ള,രൺജി പണിക്കർ, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. 

എഡിറ്റിങ് സന്ദീപ് നന്ദകുമാർ. വർണ്ണചിത്ര ഗുഡ്‌ലൈൻ പ്രൊഡക്​ഷൻസ്, ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളിൽ മഹാ സുബൈറും, എം.കെ. നാസറും ചേർന്നാണ് നിർമാണം. നവംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും.