Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്യൂണിസ്റ്റ് ആകരുതെന്ന് അച്ഛൻ പറഞ്ഞിട്ടില്ല: അസത്യമെന്ന് വിനീത്

vineeth-sreenivasan

അച്ഛൻ ഒരിക്കലും എന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് നൂറുശതമാനം അസത്യമെന്ന് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ  പറഞ്ഞു എന്ന രീതിയിൽ പ്രചരിച്ച് ഒരു പോസ്റ്റിന് മറുപടി നൽകുകയായിരുന്ന വിനീത്. പോസ്റ്റിലെ സന്ദേശം ഇപ്രകരാമാണ്, ‘അച്ഛൻ എനിക്ക് ആദ്യം തന്ന ഉപദേശം കമ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോൾ അച്ഛൻ പറഞ്ഞു നീ കമ്യൂണിസ്റ്റാകരുത്. അത് അച്ഛൻ പറ്റിയ വലിയ തെറ്റായിരുന്നു.’ 

കമ്യൂണിസം ഇന്ന് ജനങ്ങളെ പറ്റിച്ച് ചിലർക്ക് ജീവിക്കാനുള്ള ചൂണ്ട മാത്രമാണ്. പാവങ്ങൾ അതിൽ കൊത്തി കുരുങ്ങുന്നു, നേതാക്കൾ അത് ആഹാരമാക്കുന്നു എന്ന് ശ്രീനിവാസൻ പ്രസ്താവിച്ചു എന്ന രീതിയിലും പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ അദ്ദേഹം പറഞ്ഞോ എന്ന് നിരവധിപ്പേർ വിനീതിനോട് ചോദിക്കാൻ തുടങ്ങിയപ്പോഴാണ് വിശദീകരണവുമായി ഫെയ്സ്ബുക്കിൽ എത്തിയത്. 

ഈ വ്യാജപ്രചരണത്തിനെതിരെ അച്ഛൻ പണ്ട് പൊലീസിൽ പരാതി നൽകിയിരുന്നതാണ്, അച്ഛൻ എന്നോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നാണ് വിനീതിന്റെ കുറിപ്പ്.