നടൻ സമ്പൂർണേഷ് ബാബുവിനെ ചെങ്ങളം ബാബുവാക്കി; കേരള പൊലീസിന്റെ മാസ് ട്രോൾ

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ട്രോള്‍ വിഡിയോയിലൂടെ മറുപടി പറഞ്ഞ് കേരള പൊലീസ്. പൊലീസ് യൂണിഫോമിൽ സിപിഎം പ്രവർത്തകർ ശബരിമലയിൽ ഉണ്ടായിരുന്നുവെന്ന് വിമർശനും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജചിത്രങ്ങളും സമൂഹമാധ്യമത്തിലൂെട പ്രചരിച്ചു.

ഇതിനെല്ലാം വെറും ഒരു മിനിറ്റ് വിഡിയോയിലൂടെ കേരള പൊലീസ് മറുപടി നൽകുന്നു. പെൻ മസാല എന്ന സിനിമയിലെ പൊലീസ് കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് സിപിഎം പ്രവർത്തകർ എന്ന രീതിയിൽ പ്രചരിച്ചതെന്നും തെലുങ്ക് കോമഡി താരം സമ്പൂർണേഷ് ബാബുവിന്റെ ചിത്രം കടമെടുത്താണ് ഡിവൈഎഫ്ഐ നേതാവ് ചെങ്ങളം ബാബുവാക്കിയെന്നും ട്രോൾ വിഡിയോയിൽ പറയുന്നു.