ദിലീപിനോട് കിലികിലി ഭാഷ പറഞ്ഞ് കാലകേയൻ; വിഡിയോ

ബാഹുബലി ഒന്നാംഭാഗത്തിൽ പ്രേക്ഷകർക്ക് മറക്കാനാകാത്ത കഥാപാത്രമാണ് കാലകേയനും കിലികിലി ഭാഷയും. കാലകേയനായി തിളങ്ങിയ പ്രഭാകർ ദിലീപിനൊപ്പം മലയാളത്തിൽ എത്തുകയാണ്. ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലാണ് പ്രഭാകർ അഭിനയിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം പരോളിലും വില്ലനായി പ്രഭാകർ എത്തിയിരുന്നു.

ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്ന ഒരു വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.