എനിക്കൊരു കാമുകിയുണ്ട്: വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്

ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് അരിസ്റ്റോ സുരേഷ്. കൈനിറയെ സിനിമകളൊക്കെ കിട്ടി ജീവിതം മെച്ചപ്പെട്ടിട്ടും സുരേഷ് അവിവാഹിതനായി തന്നെ തുടരുകയാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്റ്റോ സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൾ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതു കൊണ്ട് ഞാന്‍ ഇങ്ങനെ നിൽക്കുകയാണ്. അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്. പക്ഷേ ഈ വിവാഹത്തെ കുറിച്ച് അറിയില്ല.’–സുരേഷ് പറഞ്ഞു.

രാജീവ് കുമാർ ചിത്രത്തിൽ നിത്യ മേനോനൊപ്പം പ്രധാനവേഷത്തിലാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അവൾക്കൊപ്പം, ചിലപ്പോൾ പെൺകുട്ടി എന്നിവയാണ് മറ്റു സിനിമകൾ.