സുന്ദരിയായി അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്ക

അജിത്തിന്റെയും ശാലിനിയുടെയും മകൾ അനൗഷ്കയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമലോകത്ത് തരംഗമാകുന്നത്. അജിത്തും കുടുംബവും തിരക്കുകൾ മാറ്റി യാത്രതിരിക്കുന്നതിനിടെ വിമാനത്തിൽവെച്ചുള്ള ചിത്രങ്ങളാണ് വൈറലായി മാറിയത്.

അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് അജിത്തും ഭാര്യ ശാലിനിനിയും മക്കളായ അനൗഷ്ക, അദ്വൈത് എന്നിവരും യാത്ര പോയത്. ഇതിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

വിശ്വാസം സിനിമയുടെ ജോലികൾ പൂർത്തിയായ അജിത് ചെറിയൊരു ഇടേവള എടുത്തിരിക്കുകയാണ്.  സിനിമാ തിരക്കുകളിൽനിന്നും മാറി കുടുംബത്തിനൊപ്പം ഗോവയിൽ ട്രിപ്പിന് പോയിരിക്കുകയാണ് താരം. ചിത്രങ്ങള്‍  അജിത് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അടുത്ത പൊങ്കലിന് ചിത്രം തിയറ്റിലെത്തും. 

വീരം, വിവേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.