വന്നത് പ്രായമായ ശേഷം; അതുകൊണ്ട് ആരും പ്രേമിച്ചില്ല: മമ്മൂട്ടി

മഴവിൽ മനോരമയുടെ വെബ് എക്സ്ക്ലൂസീവ് പരിപാടിയിൽ കുസൃതി ചോദ്യങ്ങൾക്ക് കുസൃതി ഉത്തരങ്ങൾ നൽകി സൂപ്പർതാരം മമ്മൂട്ടി. മഴവിൽ മനോരമയുടെ നെവർ ഹാവ് ഐ എവർ എന്ന പരിപാടിയിലാണ് മമ്മൂട്ടി ഇത്തരത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ചോദ്യങ്ങൾക്ക് നെവർ എന്നോ ഐ ഹാവ് എന്നോ മാത്രമേ ഉത്തരം പറയാവൂ.

ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ നെവർ എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയിൽ അഭിനയിച്ചതിൽ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നായിരുന്നു ഉത്തരം, പേര് ചോദിക്കരുതെന്നും പറഞ്ഞു.

െസലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോൾ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഇൗ ചോദ്യം വിടുന്നുവെന്നും പറയുന്നു. ഏതെങ്കിലും സിനിമ കണ്ടു ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലുമില്ലെന്നും ഉത്തരം പറഞ്ഞു.

ആർക്കെങ്കിലും തെറ്റായ ഫോൺ നമ്പർ നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ ഫോൺ നമ്പർ എല്ലാവർക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോൺനമ്പർ നോക്കി ആരുടേയും കോൾ എടുക്കാറില്ലെന്നും തമാശരൂപേണ മമ്മൂട്ടി പറഞ്ഞു.

അഭിമുഖങ്ങളിൽ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാൽ കള്ളചോദ്യങ്ങൾക്ക് കള്ള ഉത്തരം പറയുമെന്നും മമ്മൂട്ടി പറഞ്ഞു. കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാർക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.

മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ തങ്ങളുടെ വീട്ടിൽ എല്ലാർക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവർക്കും തങ്ങളുടെ ബ്രഷ് കണ്ടാൽ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. ചെറുപ്പകാലത്ത് ഉമിക്കരിയായിരുന്നു ഉപോയാഗിച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.