Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലൈവരെയും തമിഴ് റോക്കേഴ്സ് വിട്ടില്ല: 2.0 റിലീസ് ദിവസം ഇന്റർനെറ്റിൽ

rockers

ര‍ജനീകാന്ത് നായകനായ ശങ്കർ ചിത്രം 2.0 റിലീസ് ദിവസം ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സാണ് ചിത്രത്തിന്റെ തീയറ്റർ കോപ്പി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 2000–ഒാളം പേർ ഇതിനോടകം ഇൗ കോപ്പി ഡൗൺലോഡ് ചെയ്തെന്നാണ് സൂചന. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് സൈബർ സെല്ലിൽ പരാതി കൊടുത്തു.

‘കോടികൾ മുടക്കിയതും  4 വർഷം ആയിരക്കണക്കിനാളുകൾ അധ്വാനിച്ചതും തീയറ്ററിൽ ഇൗ സിനിമ ഒരു മികച്ച അനുഭവമാക്കി മാറ്റുന്നതിനാണ്. ആരും വ്യാജപതിപ്പ് കാണരുത്. ഇനി കണ്ടാൽ ഉടൻ സൈബർ സെല്ലിന്റെ ഇമെയിൽ വിലാസത്തിൽ അയച്ചു കൊടുക്കുക.’ ലൈക പ്രൊഡക്ഷൻസ് ട്വീറ്റ് ചെയ്തു.