തുട കാണിച്ച് ടൊവീനോ തോമസ്; കളിയാക്കിയ ആരാധകന് മാസ് മറുപടി

ട്രോളാൻ വന്നാൽ ഒന്നൊന്നര ട്രോൾ തിരിച്ചടിക്കുന്ന താരമാണ് ടൊവിനോ. ഇതിന് മുൻപും സോഷ്യൽ ലോകത്ത് ലഭിക്കുന്ന കമന്റിന് അതിനു ചേരുന്ന മറുപടി താരം കൊടുക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചിത്രത്തിന് ചുവട്ടിൽ പരിഹാസകമന്റുമായി എത്തിയ ആരാധകനെയാണ് ടൊവിനോ ഒാടിച്ചത്.

ജിമ്മിൽ നിന്നും കാലിനുള്ള വർക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസിൽ പ്രദർശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇൗ പോസ്റ്റിന് ചുവട്ടിലാണ് ആരാധകൻ ട്രോളാൻ എത്തിയത്. ‘എന്താ അച്ചായാ നീര് വന്നോ കാലിനു’ എന്ന രീതിയിലാണ് താരത്തെ ഒന്നിരുത്താൻ കമന്റിട്ടത്. പക്ഷേ ചവിട്ടിയത് മൂർഖനെയാണല്ലേ എന്ന് മറുപടിയിൽ കമന്റ് മുതലാളിയ്ക്ക് മനസിലായി. 

‘വൗ പുതിയ കോമഡി, ഫ്രെഷ്. ആദ്യമായിട്ട് കേൾക്കുന്ന കോമഡി. ഇത്രേം കാലം ജിമ്മിൽ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമ‍ഡി വണ്ടർഫുൾ. ശൊ എന്തൊരു ഫ്രഷ് കോമഡി..’ ഇതായിരുന്നു ടൊവിനോയുടെ മറുപടി.