Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒടിയന്‍’ ഒരു പാവം സിനിമ: വൈറലായി മോഹൻലാലിന്റെ വിഡിയോ

mohanlal-odiyan-specch

കേരളത്തിൽ മികച്ച പ്രതികരണവുമായി ഒടിയൻ മുന്നേറുകയാണ്. ഹർത്താൽ ദിവസമായിട്ടും ആദ്യദിനം വൻജനാവലിയാണ് തിയറ്ററുകളിലേയ്ക്ക് ഒഴുകിയത്. സിനിമയെക്കുറിച്ച് പലവിധത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമത്തിൽ സജീവമാകുമ്പോൾ മോഹൻലാൽ ഒടിയനെക്കുറിച്ച് റിലീസിന് മുന്‍പ് പറഞ്ഞ വിഡിയോ വൈറലാകുന്നു. 

‘ഒരു പാവം സിനിമയാണ് ഒടിയന്‍. അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന തമാശയും പ്രണയവും പകയും അത്രേയുള്ളൂ. അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള രസകരമായ കഥയാണ് ഒടിയന്റേത്. സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കാം. എല്ലാവരേയും പോലെ ചിത്രത്തിന്റെ റിലീസിനായി ഞാനും കാത്തിരിക്കുകയാണ്- വിഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.

ഒടിയൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രതികരണം.