എബ്രിഡ് ഷൈൻ ചിത്രത്തിൽ കാളിദാസ്

1983, ആക്​ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രത്തിൽ കാളിദാസ് നായകനാകുന്നു. ബാലതാരമായി മലയാളത്തിലെത്തിയ കാളിദാസ് നായകനായി എത്തുന്ന ആദ്യമലയാളചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ മറ്റുവിശേഷങ്ങളും മറ്റും ഉടൻ അറിയിക്കാമെന്നും ചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കുമെന്നും കാളിദാസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

അതേസമയം രണ്ടുചിത്രങ്ങളാണ് തമിഴിൽ കാളിദാസിന്റേതായി എത്തുന്നത്. ഒരു പക്ക കഥൈ, മീന്‍ കുഴമ്പും മണ്‍ പാനൈയും എന്നീ ചിത്രങ്ങൾ ഉടൻ റിലീസിനെത്തും.