ഇതെന്തു ചിത്രമാണ്; അഞ്ജലി മേനോൻ ചോദിക്കുന്നു

അഞ്ജലി ഫെയ്സ്ബുക്കിൽ പോസ്റ്റ് െചയ്ത് ചിത്രം (ഇടത്)

ഫെയ്സ്ബുക്കിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് താരങ്ങൾ നമ്മെ പറ്റിക്കാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യുന്നെങ്കിൽ അതു കലാപരമായി തന്നെ ചെയ്യണം. എന്നാലേ അതിനൊരു രസമുള്ളൂ. അഞ്ജലി മേനോന്‍ ചെയ്തതു പോലെ.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഫെയ്സ്ബുക്കിൽ ഒരു ഫോട്ടോ സംവിധായിക പോസ്റ്റ് ചെയ്തത്. ഈ കലാരൂപത്തെ വ്യാഖാനിക്കാമോ എന്നായിരുന്നു ഫോട്ടോയ്ക്കൊപ്പം അഞ്ജലി ചോദിച്ചത്.

പിന്നാലെയെത്തി കമന്റുകളുടെ വലിയ നിര. ബുദ്ധന്റെ ചിത്രത്തിന്റെ മറ്റൊരു പതിപ്പാണ്, അമ്മയെ കാത്തിരിക്കുന്ന കിളിക്കുഞ്ഞ്, പ്രായം ചെന്ന സ്ത്രീ അങ്ങനെയൊക്കെയാണു ചിത്രത്തെ കുറിച്ച് അഞ്ജലിയുടെ ചിത്രത്തെ മറ്റുള്ളവർ വ്യാഖാനിച്ചത്. എന്നാൽ സത്യം ഇതൊന്നുമല്ലായിരുന്നു. മുംബൈയിൽ വച്ച് അഞ്ജലി കയറിയെ ഒരു ലിഫ്റ്റിന്റെ പൊട്ടിപ്പൊളിഞ്ഞു കിടന്ന തറയുടെ ദൃശ്യമായിരുന്നു അത്.

അഞ്ജലി വളരെ ബുദ്ധിപരമായി അതും കലാപരമായി എല്ലാവരേയും രസിപ്പിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ.