ലുങ്കി ഡാൻസ് സ്റ്റൈലിൽ ഭാവനയും മിയയും

മിയ , ഭാവന

ചെന്നൈ എക്സ്പ്രസിലെ സൂപ്പർഹിറ്റ് ഗാനമായ ലുങ്കി ഡാൻസ് ലുക്കിൽ മലയാളി സുന്ദരികളായ മിയയും ഭാവനയും. കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ ജയൻ കെ നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹലോ നമസ്തേ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ വേറിട്ട ഗെറ്റപ്പ്.

ഹലോ എഫ്.എം എന്ന സ്വകാര്യ റേഡിയോയിലെ അവതാരകരുടെ വേഷമാണ് ഇരുവർക്കും. ചിത്രത്തിൽ ഇവർ അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ പേരാണ് ഹലോ നമസ്തേ. രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ഹലോ നമസ്തെയെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ഭാവന, മിയ, വിനയ് ഫോര്‍ട്ട്, സൗബിന്‍, കെപിഎസി ലളിത, മുത്തുമണി, സഞ്ജു ശിവറാം, ജോജു വര്‍ഗീസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.