ബിജു മേനോന്റെ ഒരു കിടിലൻ കോമഡി രംഗം

ബിജു മേനോൻ നായകനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് സാൾട്ട് മാൻഗോ ട്രീ. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജുമേനോൻ നായകനായ ഫാമിലി കോമഡി ചിത്രം രാജേഷ് നായരാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ഒരു കിടിലൻ കോമഡി രംഗമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

സ്വന്തം കുട്ടിയെ ഉന്നതനിലവാരമുള്ള സ്കൂളിൽ ചേർക്കാൻ കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ കുടുംബനാഥന്റെ കഥ. ഇംഗ്ലീഷ് അറിയാത്ത അച്ഛൻ മകനു വേണ്ടി സ്കൂളിൽ അഡ്മിഷന് വേണ്ടിയെത്തുമ്പോൾ നേരിടേണ്ടി വരുന്ന അവസ്ഥയാണ് വിഡിയോയിൽ കാണിക്കുന്നത്.

ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് ചിത്രത്തില്‍ നായികമായി എത്തിയത്. സൈജു കുറുപ്പ്, പാരിസ് ലക്ഷ്മി, സുനിൽ സുഖദ, പ്രദീപ് കോട്ടയം, സുധീർ കരമന, സരയു എന്നിവരായിരുന്നു മറ്റുതാരങ്ങൾ.