Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേർപാടുകളുടെ ഞെട്ടലിൽ 2016

2016-celebrity-death

2016 ആരംഭിച്ച് രണ്ടു മാസം തികഞ്ഞിട്ടില്ല. അപ്പോഴേക്കും മലയാളസിനിമയിലെ ഒട്ടേറെപ്പേർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സംഗീതസംവിധായകൻ രാജാമണിയുടെ മരണത്തോടെ ഈ വർഷം നമ്മെ വിട്ടുപിരിഞ്ഞ ചലച്ചിത്ര പ്രവർത്തകർ ആറായി.

കല്‍പനയും ഷാന്‍ ജോണ്‍സണും ടി എന്‍ ഗോപകുമാറുമൊക്കെ വിടപറഞ്ഞ വേദനയില്‍ നിന്നും വിട്ടുമാറുന്നതിന് മുൻപാണ് ഒ എന്‍ വിയുടെയും ആനന്ദക്കുട്ടന്റെയും രാജാമണിയുടെയും വേര്‍പാട്. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഈ വേര്‍പാടുകളുടെ നഷ്ടം നികത്താന്‍ കഴിയാത്തതാണ്.

onv-kurup

ഒ എന്‍ വി കുറുപ്പ്

മലയാളത്തിലെ മനോഹരങ്ങളായ പദങ്ങള്‍ ഇനിയും ബാക്കിവച്ച് പോയ മഹാകവി ഒ എന്‍ വി കുറുപ്പ് (84) ഓര്‍മകളിലേക്ക് അകന്നത് 2016 ഫെബ്രുവരി 13 നാണ്. ആത്മാവിൽ മുട്ടിവിളിച്ച പാട്ടെഴുതിയാണ് മലയാള ചലച്ചിത്ര ലോകത്തിലൂടെ ഒഎൻവി എന്ന കവിയുടെ കാൽപാടുകൾ പിന്നിട്ടത്. മലയാള സിനിമാ സാഹിത്യലോകത്തിന് ഒരു വസന്തകാലമാണ് നഷ്ടമായത്.

രാജാമണി

rajamani

മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്ന രാജാമണി (60) യുടെ വിയോഗവും ഈ വർഷം തന്നെ. ഗോപി സുന്ദറും ബിജിപാലും ദീപക്ക് ദേവുമൊക്കെ വരുന്നതിനും വർഷങ്ങൾക്ക് മുമ്പെ പശ്ചാത്തല സംഗീതത്തെ മലയാളിക്ക് പരിചയപ്പെടുത്തി തന്നയാളാണ് രാജാമണി. പാട്ടുകളെ സ്നേഹിച്ച മലയാളികളുടെ മനസ്സിൽ വരികളില്ലാത്ത ഇൗണത്തെ പ്രതിഷ്ഠിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. പ്രേക്ഷകരുടെ രോമകൂപങ്ങളെ ഉണർത്തിയിരുന്ന ഒട്ടനവധി മാസ്മരിക സംഗീതങ്ങളുടെ സൃഷ്ടാവ്.

ആനന്ദക്കുട്ടൻ

anandakuttan

മലയാളസിനിമയുടെ തീരാനഷ്ടം തന്നെയായിരുന്നു ഛായാഗ്രാഹകനായ ആനന്ദക്കുട്ട(62)ന്റെ വിടവാങ്ങലും. ആളും ആരവവുമുള്ള വലിയ സിനിമകളുടെ ഛായാഗ്രാഹകൻ എന്നാണ് ആനന്ദക്കുട്ടൻ മലയാളസിനിമയിൽ അറിയിപ്പെട്ടിരുന്നത്. അർബുദരോഗത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 62 വയസായിരുന്നു. ഫെബ്രുവരി 14 നാണ് ആനന്ദക്കുട്ടന്‍ പടിയിറങ്ങിത്.

ഷാന്‍ ജോണ്‍സണ്‍

singer-shan-johnson-funeral-held.jpg.image.784.410

ഗായികയും സംഗീത സംവിധായകയും അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്‍സ(29)ന്റെ മരണവും അപ്രതീക്ഷിതമായിരുന്നു. അച്ഛന്റെ പാതയിൽ നടക്കാൻ കൊതിച്ചിട്ട് പാതി വഴിയിൽ നിലച്ച സംഗീതം പോലെ ഷാൻ ജോൺസൺ കടന്നുപോയി.

ഗായികയും സംഗീത സംവിധായികയുമായ ഷാനിനെ കോടമ്പാക്കം ചക്രപാണി സ്ട്രീറ്റിലെ അപാർട്മെന്റിൽ ഫെബ്രുവരി ഏഴിനാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്വാഭാവിക മരണമായിരുന്നു ഷാനിന്റേത്.

കൽപന

kalpana-charlie

മലയാളികളെ ഒന്നടങ്കം ഞെട്ടലിൽ ആഴ്ത്തിയാണ് നടി കൽപന (51) വിടവാങ്ങിയത്. കല്‍പന അന്തരിച്ചു എന്ന വാര്‍ത്ത അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ചിത്രീകരണത്തിനായി ഹൈരദാബാദിലെത്തിയപ്പോൾ ഹൃദയാഘാതം മൂലമായിരുന്നു മരണം. ജനുവരി 25നായിരുന്നു കൽപന വിടപറഞ്ഞ് അകന്നത്.

തികഞ്ഞ കലാകുടുംബം. സഹോദരിമാരായ ഉര്‍വ്വശിയും കലാ രഞ്ജിനിയും അഭിനേത്രികള്‍. നാടക പ്രവര്‍ത്തകരായ വിപി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പന. ബാലതാരമായിട്ടാണ് കല്‍പന സിനിമയില്‍ എത്തുന്നത്. വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. മുന്നോറോളം മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.

ജി കെ പിള്ള

gk-pillai

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് പ്രശസ്ത സിനിമാ സീരിയല്‍ നടന്‍ കൊല്ലം ജി കെ പിള്ള(83)യും അന്തരിച്ചത്. നൂറിലേറെ നാടകങ്ങളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്്. കൊല്ലം യൂണിവേഴ്‌സല്‍ തീയേറ്ററിലൂടെയാണ് നാടകരംഗത്ത് എത്തിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.