താരമായ ശേഷവും ദിലീപ് ചാൻസ് ചോദിച്ച് പോയ സംവിധായകൻ

സൂപ്പർതാരമായതിന് ശേഷവും നടൻ ദിലീപ് ചാൻസ് ചോദിച്ച് പോയ സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അടൂർ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന സിനിമയുടെ ആദ്യദിനത്തിൽ ദിലീപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപും കാവ്യ മാധവനുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. 2011 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത 'വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്

അടൂരിന്റെ സിനിമയിൽ അഭിനയിക്കുക വലിയൊരു അംഗീകാരമായി കാണുന്നുവെന്നും ദിലീപ് പറഞ്ഞു. സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്തു തുടങ്ങി. ഇക്കുറിയൊരു പ്രണയ കഥയാണ് അടൂർ പറയുന്നത്. 2008 ല്‍ പുറത്തിറങ്ങിയ 'ഒരു പെണ്ണും രണ്ടാണു'മാണ് അടൂറിന്റെ ഒടുവിലത്തെ ചിത്രം.l