ജേക്കബിലെ അമ്മുക്കുട്ടിയുടെ ശബ്ദത്തിന് ഉടമ

ഐമ, ദിവ്യ , വിനീത്

ജേക്കബിന്റെ സ്വർഗരാജ്യം കണ്ടിറങ്ങിയവർക്കെല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടൊരാളുണ്ട് സിനിമയിൽ. അമ്മുക്കുട്ടി. അമ്മുക്കുട്ടിയെ ആളുകളുടെ ഫേവറിറ്റ് ആക്കിയതിൽ ഒരു കപ്പിളിനും പങ്കുണ്ട്. സംവിധായകൻ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും. വിനീതിന്റെ കാര്യം ഓക്കെ... ദിവ്യയുടെ പേരു കേട്ടപ്പോ മുഖത്ത് ഡൗട്ടിന്റെ പുരികചുളിവു വന്നല്ലേ? എന്നാൽ കേട്ടോളൂ. ദിവ്യയാണ് അമ്മുവിനു വേണ്ടി ഈ സിനിമയിൽ ഡബ് ചെയ്തത്.

എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് വന്നതാണീ ഡബ്ബിങ്. ദിവ്യ നിഷ്കളങ്കമായി ചിരിക്കുന്നു. തിരയിൽ ഞാൻ ഡബ് ചെയ്തിരുന്നു. ഒരു ഫോൺ കോൾ, ആർക്കും മനസിലാകില്ല. അമ്മുവിന് ദിവ്യ ഡബ് ചെയ്തു നോക്കൂ എന്ന് ചീഫ് അസിസ്റ്റന്റ് ഡയറക്ടർ ബേബി പണിക്കർ സജസ്റ്റു ചെയ്തു. വിനീത് എനിക്കെന്താണോ കംഫർട്ടബിൾ അതു ചെയ്തോളാൻ പറയും. വിനീതിനു വേണ്ടിപ്പോലും സ്വന്തം ഇഷ്ടങ്ങൾ കോംപ്രമൈസ് ചെയ്യരുതെന്നതാണ് വിനീതിന്റെ നിലപാട്.

സിനിമ കണ്ടുകഴിഞ്ഞ് എന്റെ വീട്ടുകാർ പോലും വിശ്വസിച്ചില്ല അമ്മുവിന് ഞാനാണ് ശബ്ദം കൊടുത്തതെന്ന്. ആ ക്യാരക്ടർ ഇഷ്ടപ്പെട്ടതുകൊണ്ട് ആളുകളാരും ശബ്ദം ശ്രദ്ധിച്ചതേയില്ലെന്നു തോന്നുന്നു. എന്റെ ശബ്ദം നല്ലതാണെന്ന് എനിക്കിതേവരെ തോന്നിയിട്ടില്ല. സ്കൂളിലും കോളജിലും പോലും കലാരംഗത്തുണ്ടായിരുന്ന അളേ അല്ല ദിവ്യ. സിനിമയോടുള്ള കൗതുകമാണ് ഡബ്ബിങ് ചെയ്യാൻ സഹായിച്ചതെന്ന് മിസിസ് വിനീത്.