Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരിശുമല ചവിട്ടി ഫഹദ് ഫാസില്‍

fahad-shootting എഴുകുംവയല്‍ കുരിശുമലയില്‍ ചിത്രീകരണത്തിനെത്തിയ ഫഹദ് ഫാസില്‍

എഴുകുംവയൽ കുരിശുമല ചവിട്ടി ഫഹദും സംഘവും. ചിത്രീകരണം പുരോഗമിക്കുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനായാണ് മലയാളികളുടെ പ്രിയ യുവതാരം ഫഹദ് ഫാസിൽ കുരിശും ചുമന്ന് പ്രശസ്ത തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല കയറിയത്.

ആദ്യ വെള്ളി ദിവസം മലമുകളിലെ പരിഹാര പ്രദക്ഷിണവും നേർച്ചക്കഞ്ഞി വിതരണവും സിനിമയ്ക്കായി ക്യാമറയിൽ പകർത്തി ആഷിഖ് അബുവിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള ദിലീഷ് പോത്തൻ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം പറയുന്നത്.

ഇടുക്കിയിലെ ചില കുടിയേറ്റ കുടുംബങ്ങളുടെ കഥയാണ്. ഏറിയ പങ്കും ജില്ലയിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാകുന്നത് വാത്തുക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളാണ്. സിനിമയിൽ ഫൊട്ടോഗ്രാഫറായാണ് ഫഹദ് അഭിനയിക്കുന്നത്. കർഷക കുടുംബത്തിലെ അംഗമായ നായകനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇടുക്കിയുടെ ഗ്രാമീണതയും സൗന്ദര്യവും കർഷകരുടെ കഠിനാധ്വാനവും ഒക്കെ ചിത്രത്തിൽ എടുത്തുകാട്ടും.

ഫൊട്ടോഗ്രാഫറായി അഭിനയിക്കുന്ന ഫഹദ് ഇടുക്കിയിലെ കഴിഞ്ഞ സ്വാതന്ത്ര്യദിന ചടങ്ങ് പകർത്താൻ എത്തിയത് ശ്രദ്ധേയമായിരുന്നു.

അനുശ്രീയും അപർണയുമാണ് നായികമാർ. കുടിയേറ്റ കർഷകന്റെ ജീവിതം പകർത്തുന്ന ചിത്രം നെഞ്ചോടു ചേർക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഹൈറേഞ്ച് നിവാസികൾ. ആഷിഖ് അബു നിർമ്മിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്. ബഷീർ ഇടുക്കിയാണ് പ്രൊഡക്ഷൻ മാനേജർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.