ചലച്ചിത്ര നിർമാണ ശിൽപ്പശാല സംഘടിപ്പിക്കുന്നു

ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന ഭാഷാപോഷിണി മാസിക, മഹാത്മാഗാന്ധി സർവകലാശാലയുമായി ചേർന്നു മൂന്നു ദിവസത്തെ ചലച്ചിത്ര നിർമാണ ശിൽപശാല നടത്തുന്നു. നവംബർ 1,2,3 തീയതികളിൽ മഹാത്മാഗാന്ധി സർവകലാശാല ക്യാംപസിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ കേരളത്തിലെ കലാലയ വിദ്യാർഥികൾക്കാണ്
അവസരം.

ചലച്ചിത്ര നിർമാണത്തിന്റെ എല്ലാ മേഖലകളിലും കഴിവു തെളിയിക്കാനുള്ള അവസരം ക്യാംപിൽ ഉണ്ടാകും. അഞ്ചു മിനിറ്റുകൊണ്ടു പൂർത്തിയാക്കാവുന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥയോ ആശയമോ പത്രാധിപർ, ഭാഷാപോഷിണി, മലയാള മനോരമ, കോട്ടയം 686002 എന്ന വിലാസത്തിൽ അയയ്ക്കുക. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 28. മികച്ച എൻട്രികൾ സമർപ്പിക്കുന്ന മുപ്പതു പേർക്കായിരിക്കും ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.