മണിയെ പ്രത്യേകം ഓർക്കേണ്ട ആവശ്യമില്ല ഹരിശ്രീ അശോകന്. കാരണം , ആ ഓര്മ്മ എന്നും കൂടെയുണ്ട്. മണിയുടെ കൂടെയുള്ള അഭിനയം ഒരു പിക്നിക് പോകുന്ന മൂഡ് ആണ് നൽകുന്നത്. കളിയും ചിരിയും പാചകവും ഒക്കെയായി ഉത്സവ ലഹരിയിലാണ് മണി ഉള്ള ഓരോ സിനിമയുടെ സെറ്റും.
നല്ലൊരു മനുഷ്യൻ, മനുഷ്യ സ്നേഹി , പരോപകാരി, മികച്ച സുഹൃത്ത് എന്നിങ്ങനെ മണി എന്ന വ്യക്തിക്ക് ഉള്ള വിശേഷണങ്ങൾ നിരവധിയാണ്. മരണം അവരെ എന്നെ അവൻ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്. എന്റെ ജീവിതത്തിൽ മറ്റാരും എന്നെ അങ്ങനെ വിളിക്കാറില്ല. പറയാൻ തുടങ്ങിയാൽ, ഒരു ദിവസം മുഴുവൻ പറഞ്ഞാലും തീരാത്തത്ര നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുള്ള ഒരു വ്യക്തിയാണ് കലാഭവൻ മണി.
Harisree ashokan crying | Manorama News
മണി പോയെങ്കിലും, അദ്ദേഹത്തെ സ്നേഹിക്കുന്നവരിൽ നിന്നും അദ്ദേഹം ചിരിയും സന്തോഷവും കൊണ്ട് പോകുന്നില്ല, പറഞ്ഞ് നിർത്തുമ്പോൾ ഹരിശ്രീ അശോകന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു