മത്സരിക്കാൻ ക്ഷണിച്ച നേതാവിന് ചുട്ട മറുപടി കൊടുത്ത് ശ്രീനിവാസൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച നേതാവിന് ചുട്ട മറുപടി കൊടുത്ത് നടൻ ശ്രീനിവാസൻ. ‘തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു വളരെ മുൻപേ ഒരു സംസ്ഥാന നേതാവ് വിളിച്ചു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു: എനിക്കു തിരഞ്ഞടുപ്പിൽ മത്സരിക്കാനുളള അർഹതയുമില്ല; യോഗ്യതയുമില്ല. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി. മഹാന്മാർ അങ്ങനെയൊക്കെ പറയും. ഞാൻ പറഞ്ഞു. എന്നെ എങ്ങനെ വേണമെങ്കിലും കളിയാക്കിക്കൊളളൂ’.

‘പക്ഷേ, വർഷങ്ങൾക്കു മുമ്പേ ഞാൻ ആലോചിച്ചുറപ്പിച്ച തീരുമാനമാണ് തിരഞ്ഞെടുപ്പിലേക്കില്ലെന്ന്. കൃഷിക്കു വേണ്ടി ഞാനിപ്പോൾ ചെളിയിൽ ഇറങ്ങാറുണ്ട്. ഇനി വേറൊരു ചെളിയിൽ ഇറങ്ങാനുളള മാനസികാവസ്ഥയില്ല. രാഷ്ട്രീയ തെറ്റു ചെയ്യുക. തിരുത്തുക അതാണു പാർട്ടിക്കാരുടെ നയം. കാറൽ മാർക്സ് ദാസ് കാപ്പിറ്റലിൽ പറഞ്ഞിട്ടുണ്ടത്രേ കേരളത്തിൽ വാഴയും തെങ്ങുമൊക്കെ വെട്ടിനിരത്താമെന്ന്. നമ്മളൊക്കെ അതു വായിച്ചു മനസ്സിലാക്കാൻ കുറേ വൈകി’–ശ്രീനിവാസൻ പറഞ്ഞു.

സന്ദേശം സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.