ജേക്കബിനെ കാണാന്‍ ജേക്കബ് ശരിക്കും എത്തും

ജേക്കബും ഗ്രിഗറിയും, നിവിൻ പോളി, രൺജി പണിക്കർ. ചിത്രത്തിന് കടപ്പാട്; ഫേസ്ബുക്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം വിജയക്കുതിപ്പ് തുടരുകയാണ്. പൂർണമായും ദുബായിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ വിജയാഘോഷവും ഇവിടെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച കാലത്ത് ഏഴ് മണിക്ക് ദുബായ് അറേബ്യന്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. യഥാർത്ഥ ജീവിതം ആസ്പദമാക്കി എടുത്തിരിക്കുന്ന ഈ സിനിമയുടെ വിജയാഘോഷം മറ്റൊരു അപൂർവസംഗമത്തിന് കൂടി സാക്ഷിയാകും.

ജേക്കബിനും ഷേര്‍ളിക്കുമൊപ്പം ഗ്രിഗറി

ചിത്രത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങളും ആഘോഷച്ചടങ്ങിലെത്തും. നേരത്തെ ചിത്രത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങളും ആഘോഷച്ചടങ്ങിലെത്തും. നേരത്തെ 'ജേക്കബിൻെറ സ്വർഗരാജ്യ'ത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങളായ ഷെർളി ജേക്കബ്, മക്കളായ ഗ്രിഗറി ജേക്കബ്, ബേസിൽ, ക്രിസ്, ചിപ്പി എന്നിവർ ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ നോവ സിനിമയിൽ ഒരുമിച്ചിരുന്ന് ചിത്രം കണ്ടിരുന്നു. എന്നാൽ നിയമനടപടികൾ തുടരുന്നതിനാൽ ജേക്കബിന് യുഎഇയിലെത്താൻ സാധിച്ചില്ലായിരുന്നു. മറ്റൊരു മകൾ മെർലിനും നാട്ടിലാണ്.

ഷെർളി ജേക്കബ്, മക്കളായ ഗ്രിഗറി ജേക്കബ്, ബേസിൽ, ക്രിസ്, ചിപ്പി എന്നിവർ

വിജയാഘോഷചടങ്ങിൽ യഥാർത്ഥ ജേക്കബും എത്തും. സിനിമയില്‍ ജേക്കബായി വേഷമിട്ട രൺജിപണിക്കരുമുണ്ടാകും ചടങ്ങില്‍. രൺജി പണിക്കരെ കൂടാതെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, മറ്റു താരങ്ങളായ നിവിന്‍ പോളി, ശ്രീനാഥ് ഭാസി, റേബ ജോണ്‍, ഷാന്‍ റഹ്മാന്‍ എന്നിവരും പങ്കെടുക്കും.

രൺജി പണിക്കറായിരുന്നു ബിസിനസുകാരനായ ജേക്കബിനെ അവതരിപ്പിച്ചത്. ലക്ഷ്മി രാമകൃഷ്ണൻ ഷേർളിക്കും നിവിൻപോളി ഗ്രിഗറി ജേക്കബിനും ജീവൻ നൽകി. ​2008ൽ ദുബായിൽ നിന്ന് ലൈബീരിയയിലേയ്ക്ക് ബിസിനസ് ആവശ്യാർഥം പോയ ജേക്കബിന് സാമ്പത്തിക ഇടപാടിന്റെ പേരിൽ​ തിരിച്ചു വരാൻ സാധിക്കാത്തതും തുടർന്ന് ഷേർളി ജേക്കബ് കുടുംബത്തിൻെറ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് തന്റെ മനക്കരുത്തുകൊണ്ട്, ഏറെ കഷ്ടപ്പാടുകൾ സഹിച്ച് ഭർത്താവിനെ നാട്ടിലെത്തിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.