Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മളെ എപ്പോഴും അലട്ടുന്ന ആ കാര്യം; ജയസൂര്യ പറയുന്നു

jayasurya

സമൂഹ മാധ്യമങ്ങൾ പലപ്പോഴും ഒരു പ്രചാരണതന്ത്രം മാത്രമാണ് പല താരങ്ങൾക്കും. അതിനപ്പുറം ഈ മാധ്യമത്തെ എത്ര നന്നായി ഒരു കലാകാരന് ഉപയോഗപ്പെടുത്താമെന്ന് കാണിച്ചുതരുകയാണ് ജയസൂര്യ. പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്.

പണ്ട് മുതലേ മനസ്സിലുള്ള ഒരു ചിന്തയാണ് ജയസൂര്യ ഇന്ന് ആരാധകരുമായി പങ്കുവച്ചത്. ‘നമ്മളെ എപ്പോഴും അലട്ടുന്നൊരു ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് താരതമ്യം ചെയ്യപ്പെടുക. നമ്മളെ നമ്മൾ വേറൊരാളുമായി താരതമ്യം ചെയ്ത് നോക്കുക.’–ജയസൂര്യ പറയുന്നു.

ചെറുപ്പം മുതലേ നമ്മുടെ കുട്ടികൾക്കും ഇത് പകർന്ന് കൊടുക്കുകയാണ്. മാർക്ക് കുറഞ്ഞാൽ കൂടിയ മാർക്കുള്ളവരെ തോൽപ്പിക്കണം. ശരിക്കും മറ്റുള്ളവരെയല്ല നമ്മുടെ തെറ്റുകളെയാണ് തോൽപ്പിക്കേണ്ടത്. പുതിയ തലമുറയില്ലെങ്കിലും ഈ താരതമ്യപ്പെടുത്തൽ ഇല്ലാതാകട്ടെ. ജയസൂര്യ പറഞ്ഞു.  

Your Rating: