Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷയ്ക്ക് നീതി ഉറപ്പാക്കാന്‍ താരങ്ങളും

aashiq-joyu

പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷ ക്രൂരമായ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി നടപ്പാക്കണമെന്നും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിലും പ്രതിഷേധം അലയടിക്കുന്നു. നമ്മളാരും അറിയാതെ പോയ ‘നിർഭയ’ക്കായി സാധാരണക്കാർക്കൊപ്പം മലയാളസിനിമാലോകവും പ്രതികരിക്കുന്നു.

ജിഷയുടെ മുഖം നമ്മുടെ പെൺകുട്ടികളിൽ വലിയ ആഘാതമുണ്ടാക്കുന്നുവെന്നും ജീവഭയം കൂടുതൽ ശക്തമാവുന്നുവെന്നും സംവിധായകനായ ആഷിക് അബു പ്രതികരിച്ചു. അവരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. എന്ത് വില കൊടുത്തുമെന്നും ആഷിക് പറയുന്നു.

ജോയ് മാത്യുവിന്റെ പ്രതികരണം– ജിഷ -വാക്കുകൾ തോറ്റുപോകുന്നു.

ഹണി റോസ്– ഡൽഹിയിൽ ബസ്സിൽ വച്ച് നിർഭയ അതിദാരുണമായി പിച്ചിച്ചീന്തപ്പെട്ടപ്പോൾ നമ്മൾ ഞെട്ടി...പ്രതിഷേധിച്ചു... ഇപ്പോളിതാ നമ്മുടെ നാട്ടിൽ, കൺമുന്നിൽ.....,.. ജിഷ എന്ന പെൺകുട്ടി സ്വന്തം വീട്ടിൽ വച്ച് അതേ ദുരന്തം ഏറ്റുവാങ്ങി യിരിക്കുന്നു...ഇതിൽപരം അപമാനം നമ്മുടെ നാടിനുണ്ടാകാനുണ്ടോ..? പ്രതിഷേധിക്കുക..... പ്രതികരിക്കുക.........

ജിഷയ്ക്ക് സംഭവിച്ച ദുരന്തം മലയാളിയുടെ സാംസ്കാരിക ജാഡക്കേറ്റ കനത്ത പ്രഹരമാണെന്ന് സംവിധായകൻ വിനയൻ.

വിനയന്റെ വാക്കുകളിലേക്ക്–

ഓര്‍ക്കുക..."പെരുമ്പാവൂരിലെ ജിഷയുടെ വീട്ടില്‍ നിന്നും ഏറെ ദൂരമില്ല മറ്റു വീടുകളിലേക്കും"
അഞ്ചു സെന്റിലെ പുറമ്പോക്കു ഭൂമിയില്‍ താമസിച്ച ജിഷയ്ക്ക് സംഭവിച്ച ദുരന്തം മലയാളിയുടെ സാംസ്കാരിക ജാടക്കേറ്റ കനത്ത പ്രഹരമാണ്.

ഒന്നാഞ്ഞു തള്ളിയാല്‍ തുറന്നു പോകുന്ന വാതിലുകളുള്ള പാവപ്പെട്ടവര്‍ താമസിക്കുന്ന ലക്ഷക്കണക്കിനു കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവിടെ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇതുപോലുള്ള ദാരുണമായ അനുഭവമാണ് ഏറ്റുവാങ്ങേണ്ടി വരുന്നതെങ്കില്‍ ബസില്‍ വെച്ച് നിര്‍ഭയയെ പിച്ചിച്ചീന്തിയ ഡല്‍ഹിയെക്കാള്‍ എത്ര ലജ്ജാകരമാണ് നമ്മുടെ കേരളത്തിന്റെ അവസ്ഥ.

നമ്മുടെ മാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ആദ്യം സ്വന്തം നാട്ടിലെ സാംസ്കാരിക ശൂന്യതയെ പറ്റി പ്രതികരിക്കട്ടെ... ക്രമസമാധാനത്തെ പറ്റി ചര്‍ച്ച ചെയ്യട്ടെ. ഈ നീചമായ രാക്ഷസീയതയ്ക്കെതിരെ രാഷ്ട്രീയജാതിമതഭേദമന്യെ പ്രതികരിക്കാന്‍ മലയാളിയുടെ മനസ്സാക്ഷി ഉണരട്ടെ.

Your Rating: