Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫിൽ നിന്ന് കടമെടുത്ത് ലീലയുടെ മുദ്രാവാക്യം

ranjith

എല്‍ഡിഎഫ് വരും എല്ലാം ശരിയാകും, വളരണം ഈ നാട്, തുടരണം ഈ ഭരണം, വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബിജെപി. കേരളത്തില്‍ ഈ അടുത്ത് പ്രചാരം നേടിയ തെരഞ്ഞെടുപ്പ് പരസ്യ വാചകങ്ങളാണിവ. കേരളത്തിന് തെരഞ്ഞെടുപ്പ് ചൂടേറുന്നതിനിടെ എല്‍ഡിഎഫിന്റെ ടാഗ് ലൈൻ കടമെടുത്ത് രഞ്ജിത്തിന്റെ ലീല വരുന്നു.

‘ലീല വരും എല്ലാം ശരിയായി’ എന്ന പരസ്യവാചകമാണ് ചിത്രത്തിന്റെ റിലീസ് പോസ്റ്ററിൽ അണിയറപ്രവർത്തകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികളും വിവാദങ്ങളും തരണം ചെയ്താണ് ലീല റിലീസിനെത്തുന്നത്. ചിത്രത്തിന്റെ റിലീസിങിന് തടസം നേരിട്ടപ്പോൾ സിനിമയ്ക്കെതിരെ നിലപാെടടുത്ത നിർമാതാക്കളുടെ നിലപാടുകളുടെ അതിരൂക്ഷമായി വിമര്‍ശിച്ച് രഞ്ജിത് രംഗത്തെത്തിയിരുന്നു.

അണ്ണൻമാർ മുക്കിക്കൊല്ലാൻ ശ്രമിച്ചു ലീല മുങ്ങാം കുഴിയിട്ട് രക്ഷപ്പെട്ടു, അണ്ണൻമാർ കനിഞ്ഞാൽ ലീല വരും. തുടങ്ങി രസകരമായ പരസ്യവാചകങ്ങൾ നേരത്തെയും ചിത്രത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം ഉപയോഗിച്ചുകണ്ടു. അതിൽ ഏറ്റവും ഒടുവിലത്തേത്താണ് ലീല വരും എല്ലാം ശരിയായി എന്ന പരസ്യവാചകം.

ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയുടെ ചലച്ചിത്രരൂപമാണ് സിനിമ. ഉണ്ണി ആര്‍ തന്നെയാണ് തിരക്കഥ എഴുതിരിക്കുന്നത്. ചിത്രത്തിലെ കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു മേനോൻ ആണ്. വിജയരാഘവൻ, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റുതാരങ്ങൾ, ലീല എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് പാര്‍വതി നമ്പ്യാരാണ്.

Your Rating: