Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അ‍ഞ്ജുവിന്റെ വേഷം കെട്ട് കഴിഞ്ഞെന്ന് സംവിധായകൻ എം എ നിഷാദ്

anju-nishad അ‍ഞ്ജു ബോബി ജോർജ്, എം എ നിഷാദ്

സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനം രാജിവച്ച അ‍ഞ്ജു ബോബി ജോർജിനെതിരെ സംവിധായകൻ എം എ നിഷാദ് രംഗത്ത്. അ‍ഞ്ജു ബോബി ജോർജിന്റെ വേഷം കെട്ട് കഴിഞ്ഞെന്നും തിരശീലക്ക് പിന്നിലിരുന്ന് നാടകം കളിച്ച മറ്റുപ്രമുഖർക്ക് നേരെ ഈ രാജി നാടകം തിരിഞ്ഞുകുത്തുമെന്നും നിഷാദ് പറയുന്നു.

നിഷാദിന്റെ കുറിപ്പ് വായിക്കാം...

അങ്ങനെ അ‍ഞ്ജു ബോബി ജോർജിന്റെ വേഷം കെട്ടും കഴിഞ്ഞു...കൊള്ളേണ്ടടത്ത് കൊണ്ടില്ല എന്ന് മാത്രമല്ല, തിരശീലക്ക് പിന്നിലിരുന്ന് ചരട് വലിച്ച തിരുവഞ്ചൂറിനും,സംഘാംഗങ്ങൾക്കുമെതിരെ ബൂമറാങ് പോലെ ഈ രാജി നാടകം തിരിഞ്ഞുകുത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട...

ആറ് മാസം മുമ്പ് അധികാരത്തിലേറിയ മഹതി അന്നൊന്നും ആരോപിക്കാത്ത അഴിമതി ആരോപണം ഇന്നാരോപിച്ചിരിക്കുന്നു,അതും പത്തു വർഷത്തെ അഴിമതി അന്വേഷിക്കണമെന്ന്..വേണ്ടത് തന്നെ..ചിലർക്ക് പൗരബോധം ഉണരുന്നത് സ്ഥാനമാനങ്ങൾ പോകുമ്പോളാണെന്ന് മനസ്സിലാകുന്നത് ഇത്തരം ചില പ്രവർത്തികളിലൂടെയാണ്....അപ്പോൾ നാഷ്ണൽ ഗെിയിംസ് മുതലങ്ങോട്ട് ചുരണ്ടാം അല്ലേ ? അപ്പോളാണ് ബൂമറാങ് എന്താണെന്ന് തിരുവഞ്ചൂറിന് മനസ്സിലാകാൻ പോകുന്നത്..നിഷാദ് പറയുന്നു.

ഇതെഴുതുന്നത് തന്റെ ഭിത്തിയിലാണെന്നും അസഹിഷ്ണതയുളളവർക്ക് എന്ത് തോന്നിയാലും അത് തന്നെ ബാധിക്കില്ലെന്നും നിഷാദ് കൂട്ടിച്ചേർത്തു.