‘സെലിന്‍’ ഇനി ഇംഗ്ലീഷിലും തിളങ്ങും

മഡോണ, സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

പ്രേമത്തിലെ ജോർജിന്റെ സെലിൻ ഇനി ഇംഗ്ലീഷിലേക്ക്. മലയാളം കടന്ന് ഇംഗ്ലീഷിലും തിളങ്ങാൻ ഒരുങ്ങുകയാണ് സെലിനായി അഭിനയിച്ച മഡോണ. താരം തന്നെയാണ് ഇംഗ്ലീഷ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തുവിട്ടത്. സുമേഷ് ലാൽ സംവിധാനം ചെയ്യുന്ന ഹ്യൂമൻസ് ഓഫ് സംവൺ ആണ് ചിത്രം. നിഥിൻ നാഥിന്റേതാണ് രചന. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

സിദ്ദിഖ്–ലാലിന്റെ ദിലീപ് ചിത്രമായ കിങ് ലിയറാണ് മഡോണ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. വിജയ് സേതുപതി നായകനായ നളൻ കുമരസ്വാമിയുടെ കാതലും കടന്തു പോഗും എന്ന തമിഴ് ചിത്രവും റിലീസിനൊരുങ്ങുകയാണ്.