പട്ടംപോലെ എന്ന ചിത്രത്തിൽ ദുൽക്കറിന്റെ നായികയായി എത്തിയ മാളവിക മോഹനന്‍ ഇനി മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടി നായകനാവുന്ന ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മാളവിക മുഖ്യവേഷത്തിലെത്തുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയിൽ മാളവികയുടെ റോള്‍ എന്താണെന്ന് ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രശസ്ത ഛായാഗ്രാഹകന്‍ മോഹനന്റെ മകളാണ് മാളവിക. ആസിഫ് അലി നായകനായ നിർണായകം എന്ന ചിത്രത്തിലും മാളവിക നായികയായി എത്തിയിരുന്നു.
നടി തന്നെയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. സ്നേഹയാണ് നായിക.