താൻ മരിച്ചിട്ടില്ലെന്നു നടൻ മാമുക്കോയ

ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നത് ഈയിടെയാണ്‌ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന ഒരു ട്രെന്‍ഡാണ്‌. നേരത്തെ നടി കനക, നടന്‍ ജിഷ്‌ണു എന്നിങ്ങനെ നിരവധി താരങ്ങള്‍ക്കാണ്‌ ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ മലയാളികളുടെ ഗഫൂര്‍ കാ ദോസ്‌ത് മാമുക്കോയയ്ക്കും സമാനമായ ഒരു അനുഭവമുണ്ടായിരിക്കുന്നു.

നടന്‍ മാമുകോയ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ കൊലപാതകികളാണ്‌ പ്രചരിപ്പിച്ചത്. എന്നാല്‍ താൻ മരിച്ചിട്ടില്ലെന്നു നടൻ മാമുക്കോയ തന്നെ അറിയിച്ചു. മാമുകോയയെ കുറിച്ചുള്ള സന്ദേശം മിന്നലുപോലെ സോഷ്യല്‍ മീഡിയയില്‍ പരക്കുകയായിരുന്നു. ചിലര്‍ ഇത് ഏറ്റെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇതെല്ലാം വയനാട്ടിലുള്ള മാമുക്കോയ അറിയുകയുണ്ടായിരുന്നു. വിവരമറിഞ്ഞ് തന്നെ സംശയത്തോടെ വിളിച്ച എല്ലാവരോടും മരിച്ച വിവരമറിഞ്ഞു വിളിച്ചതാണല്ലെ എന്നു അദ്ദേഹം തന്നെ ചോദിക്കുകയും ചെയ്‌തു.