ഗൗതം മേനോൻ–ചിമ്പു ചിത്രം അച്ചം യെൻപത് മടമൈയടാ റിലീസിനൊരുങ്ങുകയാണ്. മലയാളി താരം മഞ്ജിമ മോഹൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തമിഴ്ചിത്രം കൂടിയാണിത്.
തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. സാഹസം ശ്വാസഗ സാഗിപ്പോ എന്നാണ് തെലുങ്കിൽ സിനിമയുടെ പേര്. നാഗചൈതന്യാണ് ചിത്രത്തിൽ നായകൻ. ഓഡിയോ ലോഞ്ചിൽ മഞ്ജിമയായിരുന്നു താരം.