മെഗാ സീരിയലുകൾ കൊടിയവിഷം: ജൂഡ് ആന്റണി

സെൻസറിങ് വേണ്ടത് വൃത്തികെട്ട ടെലിവിഷൻ മെഗാ സീരിയലുകൾക്കാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. എല്ലാ സീരിയലുകളെയും കുറ്റപ്പെടുത്തുന്നില്ല. മിക്ക െമഗാ സീരിയലുകളും പതുക്കെ ഫലം ചെയ്യുന്ന വിഷത്തിന് സമമാണെന്നും ജൂഡ് കുറ്റപ്പെടുത്തി.

അതിനടിമപ്പെട്ട് സ്വയം മരിക്കുന്നത് വരെ നിങ്ങള്‍ ആ വിഷത്തെ തിരിച്ചറിയില്ല എന്നും ജൂഡ് പറയുന്നു. ഇതാദ്യമായാല്ല മലയാളസിനിമാലോകം സീരിയലുകൾക്കെതിരെ തിരിയുന്നത്.

സമൂഹത്തെ മലിനമാക്കുന്ന ഏറ്റവും വലിയ വിഷവിത്താണ് സീരിയലുകള്‍ എന്നാണ് സിനിമയ്ക്കകത്തെ പലരുടെയും അഭിപ്രായം. നടി ഗായത്രി സുരേഷ് സീരിയലിനെ കളിയാക്കിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.