മുക്തയുടെയും റിങ്കുവിന്റെയും കൺമണി

തന്റെ പൊന്നോമനയുടെ ചിത്രം പങ്കുവച്ച് മുക്ത. ഇക്കഴിഞ്ഞ ജൂലായിലാണ് റിങ്കു ടോമിക്കും നടി മുക്തയ്‌ക്കും പെൺകുഞ്ഞു പിറക്കുന്നത്. ഞങ്ങളുടെ സ്നേഹത്തിന് ദൈവം തന്ന സ്നേഹസമ്മാനമെന്നാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് മുക്ത പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നും മുക്ത പറഞ്ഞു.

2015 ആഗസ്റ്റ് 30– നായിരുന്നു റിങ്കുവിന്റെയും മുക്തയുടെയും വിവാഹം. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും സജീവമായി. വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് മുക്ത വിട്ട് നില്‍ക്കുകയാണ്