ബന്ദ് ‘ബാഹുബലി’ പോലെ: മുരളി ഗോപി

ബന്ദും ബാഹുബലിയും തമ്മിലെന്ത് ബന്ധം. ആ കഥ മുരളി ഗോപി പറഞ്ഞു തരും. ബന്ദ് ‘ബാഹുബലി’ പോലെയാണെന്ന് നടന്‍ മുരളി ഗോപി. ബാഹുബലിയെ പോലെ വ്യവസ്ഥിതിയാല്‍ കൊല്ലപ്പെട്ടവനാണ് ബന്ദും. എന്നാല്‍ അവന്‍റെ മകന്‍ ‘ഹര്‍ത്താല്’‍, ഇപ്പോഴും മഗിഴ്മതിയുടെ തെരുവുകളില്‍ അലയുന്നുണ്ട്.

അവന്‍റെ കണ്ണുകളില്‍ പ്രതികാരമുണ്ട്. അവന്‍റെ അച്ഛനെ കണ്ടിട്ടുള്ളവര്‍ ‘ഇവന്‍ അച്ഛന്‍റെ തനിപ്പകര്‍പ്പ് തന്നെയെന്ന് പറയും. മുരളി ഗോപി പറയുന്നു.

1997ല്‍ കോടതി ബന്ദ് നടത്തുന്നത് നിരോധിച്ച് ഉത്തരവിട്ടിരുന്നു. അതിന്ശേഷമാണ് ബന്ദിന്‍റെ രൂപത്തില്‍ തന്നെ ഹര്‍ത്താല്‍ നടത്താന്‍ തുടങ്ങിയത്. എല്ലാ തൊഴിലാളികളുടെയും മിനിമം കൂലി പ്രതിമാസം 15,000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു നടത്തിയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.