നിവിന്റെ പ്രേമം കണ്ട് ഭ്രാന്തായെന്ന് വിക്രം; വിഡിയോ

തമിഴ് സൂപ്പര്‍താരം വിക്രവും നിവിനും തമ്മിലുള്ള ബന്ധം നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. മാത്രമല്ല പ്രേമം സിനിമ കണ്ടതോടെ നിവിന്‍ പോളിയുടെ ആരാധകനായെന്നും വിക്രം ഒരവസരത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴിനാ നിവിനെയും പ്രേമത്തെയും വീണ്ടും പുകഴ്ത്തി വിക്രം. ഇരുമുഗൻ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയാണ് വിക്രം ഇക്കാര്യം വ്യക്തമാക്കിയത്.

‘നിവിന്റെ പ്രേമം കണ്ട് ഭ്രാന്തായിപ്പോയി. എല്ലാം മറന്നു. പിന്നെ പ്രേമത്തിന് മേലെ പ്രേമം വന്നു.–വിക്രം പറഞ്ഞു. ‘നിവിൻ ആദ്യമായാണ് ഒരു തമിഴ് ചിത്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത്. അത് ഈ സിനിമയ്ക്കു വേണ്ടിയായതില്‍ ഞങ്ങൾക്ക് സന്തോഷം. വിക്രം പറഞ്ഞു.

‘നിവിന്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ കുടുംബത്തിന് അദ്ദേഹത്തെ പരിയചപ്പെടണമെന്ന് പറഞ്ഞു. ഞാൻ പറ്റില്ലെന്നും പറഞ്ഞു. നിവിന്റെ കടുത്ത ആരാധകരമാണ് എന്റെ കുടുംബം. വിക്രം പറയുന്നു.