ജേക്കബിന്റെ സ്വര്‍ഗരാജ്യം; കിടിലൻ ലുക്കിൽ നിവിൻ പോളി

നിവിൻ പോളി, ശ്രീനാഥ് ഭാസി

തട്ടത്തിൻ മറയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിനീത് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദുബായിലാകും പൂര്‍ണമായും ചിത്രീകരിക്കുക.

നിവിൻ പോളി, രഞ്ജി പണിക്കർ, ഗൗതം വാസുദേവ് മേനോൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരായിരിക്കും ചിത്രത്തിലെ താരങ്ങൾ. തിരയാണ് വിനീത് ശ്രീനിവാസൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തില്‍ വിനീതിന് അടുത്ത് അറിയാവുന്ന ആളുകളുടെ കഥയാണ് സിനിമയില്‍ പ്രമേയമാകുന്നത്. ഇതുവരെ എഴുതിയതില്‍വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്‍റേതെന്നും വിനീത് വ്യക്തമാക്കുന്നു.<

വിനീതും നിവിനും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് സൂപ്പര്‍ഹിറ്റുകളാണ്. ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി ഇവയെല്ലാം വന്‍ വിജയം നേടിയവയാണ്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം.