ബക്കറ്റും കപ്പുമായി ചിരിയുടെ വെടിക്കെട്ട് തീർത്ത് രമേശ് പിഷാരടി

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ രമേശ് പിഷാരടിക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. സന്ദർഭത്തിന് അനുസരിച്ച് കിടിലൻ കോമഡികള്‍ പറയാനുള്ള ഈ കഴിവ് തന്നെയാണ് പിഷാരടിയെ പ്രേക്ഷകർക്കൊരു ഹരമാക്കി മാറ്റുന്നത്.

കഴിഞ്ഞ ദിവസം കോമഡി സർക്കസ്സിൽ അതിഥിയായി എത്തിയപ്പോഴും പിഷാരടി തിളങ്ങി. ഇത്തവണ ഒരു ബക്കറ്റും കപ്പുമായാണ് താരം ആസ്വാദകമനസ്സുകൾ കീഴടക്കിയത്.