Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജിത്–ഉണ്ണി ആർ ചിത്രം ലീലയിൽ ബിജു മേനോൻ

unni-biju-ranjith ഉണ്ണി ആര്‍, ബിജു മേനോൻ, രഞ്ജിത്

ഉണ്ണി ആറിന്റെ ചെറുകഥ ലീലയെ അടിസ്ഥാനമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിൽ ബിജു മേനോൻ നായകനാകും. ആദ്യം ഈ വേഷത്തിലേക്ക് മമ്മൂട്ടിയുടെയും ശങ്കർ രാമകൃഷ്ണന്റെയും പേരുകൾ കേട്ടെങ്കിലും പ്രോജക്ട് പല കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. പിന്നീട് ബിജു മേനോനെ നായകനാക്കാൻ രഞ്ജിത് തീരുമാനിക്കുകയായിരുന്നു.

ലീല - ദ നെവര്‍ എൻഡിങ് പ്ലേ എന്ന പേരിലാണ് ചിത്രമെത്തുക. ആര്‍ ഉണ്ണി തന്നെയാണ് ലീലയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുട്ടിയപ്പന് എന്ന കഥാപാത്രത്തെയാണ് ബിജു അവതരിപ്പിക്കുക‍. ആൻ അഗസ്റ്റിനെ നായികയായി ആദ്യം പരിഗണിച്ചെന്ന് കേട്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണം ഉണ്ടായിട്ടില്ല.

മറ്റൊരാളുടെ തിരക്കഥയിൽ ആദ്യമായി രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലീലയ്ക്കുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.