അതിശയത്തിന്റെ താമരവിരിയിച്ച വിവാഹം

ചിത്രങ്ങൾ: രാജൻ എം തോമസ്

ഒരു ബ്രഹ്മാണ്ഡസിനിമ ഒരുക്കുന്നതിന്റെ ചിലവുകൾ ഊഹിക്കാവുന്നതേ ഒള്ളൂ. എന്നാൽ ഒരു ബ്രഹ്മാണ്ഡവിവാഹത്തിന് സാക്ഷിയായിരിക്കുകയാണ് ഇപ്പോൾ കേരളം. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹത്തിന് ഒരു വിസ്മയലോകം തന്നെയാണ് കൊല്ലത്ത് ഒരുക്കിയത്. രവി പിള്ളയുടെ മകള്‍ ഡോ. ആരതിയും ഡോ. ആദിത്യ വിഷ്ണുവും കൊല്ലത്ത് പ്രത്യേകം തയ്യാറാക്കി വേദിയില്‍ വെച്ച് വിവാഹിതരായി.

ബാഹുബലി സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹ വേദിക്കായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയത് കലാസംവിധായകനായ സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ബാഹുബലി ടീം തന്നെയായിരുന്നു.

23 കോടി രൂപ മുടക്കി കൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായാണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൊല്ലത്ത് ആശ്രാമം മൈതാനത്താണ് നാല് ലക്ഷം ചതുരശ്ര അടിയിലുള്ള സെറ്റ് ഒരുക്കിയത്. പ്രധാന മണ്ഡപത്തിന് പുറമെ ഒന്നര ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള രണ്ട് കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്. കലാ സംവിധായകന്‍ സാബു സിറിള്‍ ആണ് നേതൃത്വം നല്‍കിയത്.

ചിത്രങ്ങൾ: രാജൻ എം തോമസ്

55 കോടിയാണ് വിവാഹത്തിനായി ചെലവാക്കിയിരിക്കുന്ത്. ഇതിൽ മണ്ഡപത്തിന് മാത്രം 23 കോടി. രാജസ്ഥാൻ കൊട്ടാരങ്ങൾക്ക് സമാനമായ വേദിയായിരുന്നു ഇവർ തയാറാക്കിയത്. 75 ദിവസങ്ങൾ കൊണ്ടാണ് ഈ വേദി ഉണ്ടാക്കിയത്.

ഇന്ത്യൻ സിനിമയിലെ അത്ഭുതമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ കൂറ്റൻ സെറ്റ് ഉയരുന്ന ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നിന്നാണ് സാബു സിറിൽ കൊല്ലത്ത് എത്തിയത്. ഈ ബ്രഹ്മാണ്ഡമണ്ഡപം ഏറ്റെടുക്കുന്നതിനായി ഒരു മത്സരംവരെ സംഘടിപ്പിച്ചിരുന്നു. ലോകോത്തര ഡിസൈനർമാരെല്ലാം മാറ്റുരച്ച മൽസരത്തിനൊടുവിലാണ് സാബു സിറിലിനെ തിരഞ്ഞെടുത്തത്

ചിത്രങ്ങൾ: രാജൻ എം തോമസ്
ചിത്രങ്ങൾ: രാജൻ എം തോമസ്

ആദ്യമായാണ് സാബു സിറിൽ ഒരു വിവാഹത്തിന് വേദിയൊരുക്കുന്നത്. ഇൻഡോറിൽ ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നും. ഇത്രയും വിശാലതയിൽ കാറ്റും മഴയും ഒന്നും ഏൽക്കാതെ എല്ലാവർക്കും എല്ലാം കാണത്തക്ക രീതിയിൽ ഇത്രയും സജ്ജീകരണങ്ങൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും സാബു സിറിൽ പറഞ്ഞിരുന്നു.