Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോളജ് വിദ്യാർഥികളായി നമിതയും ഫഹദും

fahad-namitha

എന്‍ജിനീയറിങ് വിദ്യാർഥികളായി ഫഹദ് ഫാസിലും നമിതയും. റാഫി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലാണ് വിദ്യാർഥികളായി ഇരുവരും എത്തുന്നത്. വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.

namitha-rolemodels

വർഷങ്ങൾക്കുശേഷവും കാംപസ് സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഏതാനും പേരിലൂടെ നർമരസ പ്രധാനമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഗോവയിലെ നീണ്ട ഷെഡ്യൂളിന് ശേഷം കേരളത്തിൽ ചിത്രീകരണം തുടരുകയാണ്. മൂവാറ്റുപുഴയാണ് ലൊക്കേഷൻ. ഹരി നാരായണന്റെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു. ഷാം ദത്ത് ഛായാഗ്രഹണവും നെല്ലിക്കൽ കലാസംവിധാനവും നിർവഹിക്കുന്നു. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി.വിജയകുമാർ ആണ് നിർമാണം.