Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ച് ലക്കുകെട്ട് പീഡിപ്പിക്കാൻ ചെന്നത് നടിയെ

prathibha

ടെലിവിഷൻ നടിയും മോഡലുമായ പ്രതിഭ തിവാരിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമം. മുംബൈയിൽ തിരക്കേറിയ പബ്ലിക്ക് റോഡിൽവച്ചാണ് സംഭവം.

കൂടെയുള്ള സഹപ്രവർത്തകയെ കാത്തുനിൽക്കുകയായിരുന്നു നടി. നടിക്കൊപ്പം ഒരു ഹെയർ സ്റ്റൈലിസ്റ്റ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പെട്ടന്നാണ് മദ്യപിച്ച് ലക്കുകെട്ട ഒരു അപരിചിതൻ നടിയെ കയറിപിടിക്കാൻ ശ്രമിച്ചത്. ശരീരത്തിൽ കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിച്ചതും നടി അയാളെ തള്ളിയിടുകയായിരുന്നു. തുടർന്ന് നടി തന്നെ അയാളെ തൂക്കിയെടുത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തന്നെപ്പോലൊരു യുവതിക്ക് നടുറോഡിൽ ഇങ്ങനെയൊരു ആക്രമണം നേരിടേണ്ടി വന്നത് ഭീതജനകമാണെന്ന് പ്രതിഭ പറയുന്നു.

‘ഇത്രയും തിരക്കുള്ള റോഡിൽ പത്ത് മണിക്ക് ഇങ്ങനെയൊരു സംഭവം നടക്കുക എന്നതു തന്നെ വിചിത്രമാണ്. ഇത് ഞെട്ടിക്കുന്നതാണ് മാത്രമല്ല ഇതാണ് വാസ്തവവും. ഇത്തരം സംഭവങ്ങളിൽ സ്ത്രീകൾ പരാതി പറയാൻ ചെയ്യാറില്ല എന്നതാണ് മറ്റൊരു സത്യം. നമ്മൾ ഇതിന് വേണ്ടി പൊരുതാനിറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.’ പ്രതിഭ പറഞ്ഞു. 

Your Rating: