വാഗ്ദാനങ്ങൾ പ്രഖ്യാപനത്തിലൊതുക്കാതെ സിദ്ധാർഥും കനിഹയും

ചെന്നൈയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടവരെ രക്ഷിയ്ക്കുന്നതിനും അവര്‍ക്ക് താമസവും സാമ്പത്തിക സഹായവും നല്‍കുന്നതിന് ഒട്ടേറെ വാഗ്ദാനങ്ങളുമായി പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. പലരും വാഗ്ദാനങ്ങൾ പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കുന്പോൾ അവർക്കൊക്കെ ഒരു മാതൃകയായുകയാണ് നടൻ സിദ്ധാർഥ്, ബാലാജി, കനിഹ തുടങ്ങിയ താരങ്ങൾ.

ആയിരക്കണക്കിന് ആളുകൾക്കാണ് ഭക്ഷണവും മറ്റും സിദ്ധാർഥിന്റെ നേതൃത്വത്തിൽ എത്തിക്കുന്നത്. മാത്രമല്ല വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാൻ സിദ്ധാർഥിനൊപ്പമുള്ള ടീം അഞ്ചു കാറുകളിലാണ് സഞ്ചരിക്കുന്നത്.

കനിഹയുടെ നേതൃത്വത്തില്‍ ഇഞ്ചമ്പാക്കത്തെ ഒരു പള്ളിയിലാണ് ദുരിത ബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും മെഴുകുതിരികളും ഉള്‍പ്പടെ അവശ്യ വസ്തുക്കള്‍ എത്തിത്തത്. സഹായം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരോട് തന്നെ ബന്ധപ്പെടാനും കനിഹ ആവശ്യപ്പെട്ടു.തമിഴ്നാട്ടിലെ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് നടി കനിഹയും കുട്ടികളും നേരത്തെ അവരുടെ വീടു വിട്ടിരുന്നു.