ടൊവീനോയ്ക്ക് പെൺകുഞ്ഞ്

ടൊവിനോ തോമസിനും ഭാര്യ ലിഡിയയ്ക്കും പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ടോവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒക്ടോബർ 25, 2014നായിരുന്നു ഇവരുടെ വിവാഹം. ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് ടോവിനോ ലിഡിയയെ സ്വന്തമാക്കുന്നത്.

പ്രഭുവിന്റെ മക്കളിലൂടെ അരങ്ങേറ്റം കുറിച്ച ടോവിനോയ്ക്ക് ബ്രേക്ക് നൽകിയ ചിത്രമാണ് ദുൽഖർ നായകനായി എത്തിയ എബിസിഡി. പൃഥ്വിരാജ് നായകനായി എത്തിയ എന്നു നിന്റെ മൊയ്തീനും ടൊവീനോയുടെ ഭാഗ്യ ചിത്രമായി. അതിലെ പെരുംപറമ്പിൽ അപ്പു എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സ്റ്റൈലിൽ ടൊവീനോ അവതരിപ്പിച്ച എഡ്ഗർ എന്ന വില്ലൻ വേഷവും ശ്രദ്ധനേടി. ഫഹദിനൊപ്പമുള്ള മൺസൂൺ മാംഗോസാണ് വരാനിരിക്കുന്ന ചിത്രം.