അനുവും റീബയും; ഗ്ലാമറസ് ഫോട്ടോഷൂട്ട് വിഡിയോ

അനു ഇമ്മാനുവെലും റീബ മോണിക്ക ജോണും

മലയാളത്തിൽ വന്ന പുതുമുഖനായികമാരിൽ തരംഗമായി മാറിയ അനു ഇമ്മാനുവെലും റീബ മോണിക്ക ജോണുമാണ് ഇത്തവണത്തെ വനിതയുടെ മുഖചിത്രത്തിൽ. കറുപ്പിലും വിവിധവർണങ്ങളിലും തീർത്ത വസ്ത്രങ്ങളും വെള്ളിയാഭരണങ്ങളുമണിഞ്ഞ് ഫാഷൻ ലോകത്തും ഇവർ പ്രേക്ഷകരെ ആകർഷിക്കുന്നു. ഇല ബൈ ജിഷ ബാംഗ്ലൂർ ആണ് കോസ്റ്റ്യും ഡിസൈനർ, മേയ്ക്ക്അപ് നിർവഹിച്ചിരിക്കുന്നത് രഞ്ജു.

ജയറാമിന്റെ സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി ആക്ഷൻ ഹീറോ ബിജുവിലൂടെ നിവിന്റെ നായികയായി തിരിച്ചുവരവ് നടത്തിയ നടിയാണ് അനു. തെലുങ്ക് സൂപ്പർ താരം ഗോപി ചന്ദിന്റെ നായികയായി ഓക്സിജൻ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ദുൽക്കർ നായകനാകുന്ന അമൽ നീരദ് ചിത്രമാണ് അനുവിന്റെ പുതിയ പ്രോജക്ട്.

മഴവിൽ മനോരമയുടെ മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെത്തന്നെ മിടുമിടുക്കിയാണെന്ന് തെളിയിച്ച പെൺകുട്ടിയാണ് റീബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിന് നായികയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.