Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനയനെ വേദിയിൽ കണ്ട സിബി മലയിൽ ബൊക്ക വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി

vinayan-sibi

സംവിധായകൻ സിബിമലയിൽ വിനയനെ അപമാനിച്ചതായി നിർമാതാവ് കണ്ണൻ പെരുമുടിയൂർ. മൾബറീസ് എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ വച്ച് വിനയനെ കണ്ട സിബിമലയിൽ അസ്വസ്ഥനായെന്നും സംഘാടകർ നൽകിയ ബൊക്കെ വലിച്ചെറിഞ്ഞ് ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയെന്നുമാണ് കണ്ണൻ ആരോപിക്കുന്നത്.

കണ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

'കഴിഞ്ഞ ദിവസം എറണാകുളത്ത് ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ വച്ച്‌ ഒരു സിനിമയുടെ പൂജാച്ചടങ്ങില്‍ ശ്രീ സിബിമലയില്‍ ചെയ്ത ചില കാര്യങ്ങള്‍ എനിക്കേറെ അത്ഭുതവും ദുഃഖവും ഉണ്ടാക്കിയ ഒന്നാണ്. ശ്രീ ബിജുലാല്‍ സംവിധാനം ചെയ്യുന്ന 'മള്‍ബറീസ്' എന്ന ചിത്രത്തിന്റെ പുജയില്‍ പങ്കെടുക്കാനായി ഞാനും സുഹൃത്തുകളും കൃത്യസമയത്തു തന്നെ അവിടെ എത്തി..

സംവിധായകന്‍ സിബിമലയില്‍ അവിടെ മുന്‍ നിരയില്‍ തന്നേ ഇരിപ്പുണ്ടായിരുന്നു.. തൊട്ടു പുറകേ സംവിധായകന്‍ വിനയന്‍ അവിടെ എത്തി.. സംഘാടകര്‍ ശ്രീ വിനയനെ സ്വീകരിച്ച്‌ മുന്‍ നിരയില്‍ തന്നെ കൊണ്ടിരുത്തി.. അദ്ദേഹമായിരുന്നു ആ ചടങ്ങിന് ഭദ്രദീപം കൊളുത്തേണ്ടിയിരുന്നത്. വൈറ്റ്ഫോര്‍ട്ടിലെ എസി ഹാളില്‍ സീറ്റുകള്‍ നിറഞ്ഞുകവിഞ്ഞ് ആളുകള്‍ നില്‍പ്പുണ്ടായിരുന്നു. വേദിയി ലുണ്ടായിരുന്ന പെണ്‍കുട്ടി ചടങ്ങിനായി സ്റ്റേജിലേക്ക് എല്ലാരേം ക്ഷണിച്ചു. ശ്രീ വിനയനെ കണ്ടതുമുതല്‍ എങ്ങനെയാണ് വെളിയില്‍ ചാടേണ്ടതെന്ന് ശ്രമിക്കുന്ന മാതിരി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന ശ്രീ സിബി മലയില്‍ സ്റ്റേജിലോട്ടു കയറാന്‍ ശ്രീ വിനയന്‍ എഴുന്നേറ്റതോടെ ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി വെളീലോട്ടു പോയി ആ ധൃതിക്കിടയില്‍ സിബിയുടെ കൈയിലിരുന്ന ബൊക്കെ അദ്ദേഹം വലിച്ചെറിഞ്ഞത് വന്നുവീണത് എന്റെ മുഖത്തായിരുന്നു.

പക്ഷേ അതൊന്നും സിബിമലയില്‍ അറിഞ്ഞില്ല അദ്ദേഹം പുറത്തേക്കോടുകയായിരുന്നു,സംഘാടകര്‍ മൈക്കിലൂടെ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ ശ്രീ വിനയന്‍ ചടങ്ങിനു വിളക്കു കൊളുത്തി.. സ്റേറജിനു താഴെ നടക്കുന്ന സംഭവങ്ങള്‍ മനസ്സിലാക്കിയതു കൊണ്ടാകാം ഒരു ചിരിയോടെ ആണ് വിനയന്‍ സംസാരിക്കുന്നതു കണ്ടത്..

ചലച്ചിത്രകാരന്മാരുടെ നിലയ്ക്കും വിലയ്കും ചേരാത്ത നടപടിയാണ് ശ്രീ സിബിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അവിടെ കൂടിയ പലരും സംസാരിക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ ബദ്ധ രാഷ്ട്രീയ വൈരികളായ നേതാക്കള്‍ ഒരേ വേദിയില്‍ സൗഹാര്‍ദ്ദപരമായി പങ്കെടുക്കുകയും ..തമ്മില്‍ കുശലം പറയുകയും ചെയ്യാറുണ്ട് .. അവരേക്കാളുമൊക്കെ വിവരമുണ്ടന്നു ധരിക്കുന്ന സാംസ്കാരിക മേഖലയിലുള്ള സംവിധായകന്‍ സിബിമലയിലിന്റെ പകപോക്കലെന്നോ? വിനയനോടുള്ള പേടിയെന്നോ? ഒക്കെ വ്യഖ്യാനിക്കാവുന്ന ആ പ്രകടനം വളരെ മോശമായിപ്പോയി.. സിനിമാക്കാര്‍ക്കുതന്നേ നാണക്കെടുണ്ടാക്കുന്നതാണ് എന്നൊക്കെ പൂജക്കായി അവിടെ വന്നവര്‍ പറയുന്നുണ്ടായിരുന്നു., വിനയനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ പിന്നെ തോറ്റോടുക എന്നാണോ? അതോ അദ്ദേഹത്തെ മറ്റുള്ളവര്‍ ബഹുമാനിക്കുന്നതു കാണാന്‍ ശ്രീ സിബിമലയിലിനു ശക്തിയില്ലെന്നോ?.. എങ്കിൽ അതിനേ അസൂയയെന്നേ വിളിക്കാനാവു.., ഇനിയെന്നാണു നമ്മുടെ സിനിമാക്കാരും സിനിമാ സംഘടനകളും ഒന്നു നന്നാകുക...'

വിനയന്റെ പ്രതികരണം– ഈ പോസ്റ്റ് ഒരു ബഡാ തമാശയായി കണ്ടുകൊണ്ട് തന്നെ ഞാൻ ഷെയർ ചെയ്യുകയാണ് (ശ്രീ കണ്ണൻ പെരുമുടിയൂർ എഴുതിയതല്ല,സിബിമലയിൽ കാണിച്ച ദയനീയമായ തമാശയെപ്പറ്റിയാണു പറഞ്ഞത്) എന്തു ചെയ്യാം നാം പ്രഗത്ഭരായി കാണുന്ന പലരും മിനിമം സാംസ്കാരിക ബോധമോ മനുഷത്വമോ ഇല്ലാത്തവരായി മാറുമ്പോൾ തമാശയായി കരുതി സമാധാനിക്കാം... 

Your Rating: