വ്യാസൻ ഇടവനക്കാട് സംവിധായകനാകുന്നു

വിജയ് ബാബു, വ്യാസൻ ഇടവനക്കാട്, മണികണ്ഠൻ

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യാസൻ ഇടവനക്കാട് സംവിധായകനാകുന്നു. വിജയ് ബാബുവും കമ്മട്ടിപ്പാടത്തിലെ ബാലനെ അവതരിപ്പിച്ച് ഗംഭീരമാക്കിയ മണികണ്ഠനുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.

ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ നടന്നു വരുന്നു. ദേശിയ അവാർഡ്‌ ജേതാവ്‌ ഹരിനായർ കാമറ ചലിപ്പിക്കുന്നു. പ്രധാനലൊക്കേഷൻ ഗോവ. 44 ഫിലിംസാണു നിർമാണം.

ഇന്ദ്രിയം, മെട്രോ, അവതാരം എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ചത് വ്യാസൻ ആയിരുന്നു.