മൂന്നുമലയാളചിത്രങ്ങള്‍ നാളെ റിലീസിന്

മലയാളത്തിൽ നിന്നും മൂന്നുചിത്രങ്ങൾ നാളെ റിലീസനെത്തുന്നു. ടൊവിനോ നായകനാകുന്ന ഗോദ, ആസിഫ് അലിയുടെ അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ജയറാം–ഉണ്ണിമുകുന്ദൻ ടീമിന്റെ അച്ചായൻസ് എന്നീ ചിത്രങ്ങളാണ് വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നത്. 

ഗോദ

കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഗോദ. ടൊവീനൊ തോമസ് നായകനാകുന്ന ചിത്രം ആക്​ഷനും കോമഡിയും ചേർത്തൊരുക്കുന്ന എന്റർടെയ്നറാകും.

അച്ചായൻസ്

ആടുപുലിയാട്ടം എന്ന ഹിറ്റിന് ശേഷം കണ്ണൻ താമരക്കുളവും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അച്ചായൻസ്. പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ,ആദിൽ, സഞ്ജു ശിവറാം, അമല പോൾ തുടങ്ങി വൻതാരനിര അണിനിരക്കുന്നു.

അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ

ഹണീ ബി 2വിന് ശേഷം ആസിഫ് ആലിയും ഭാവനയും വീണ്ടും ജോഡികളായി എത്തുന്ന ചിത്രമാണ് അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍. റോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്.