തരംഗം സൃഷ്ടിക്കാൻ ‘തരംഗം’ ടീസർ നാളെ

ടൊവിനോ തോമസ് നായകനായി എത്തുന്ന തരംഗം സിനിമയുടെ ടീസർ നാളെ പുറത്തിറങ്ങും. പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ ഓഡിയോ ടീസറാകും നാളെ എത്തുക. തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്ന ചിത്രം നിർമിക്കുന്നത് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് ആണ്. ധനുഷിന്റെ വുണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്. 

ടൊവിനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം. അനില്‍ നാരായണനാണ് തിരക്കഥ.